പിറന്നാളിന് വാക്‌സിനേഷന്‍ കൂടി, പിന്നീട് കുറഞ്ഞു; ചടങ്ങ് അവസാനിച്ചെന്ന് രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ നിരക്ക് കുത്തനെ കുറഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്സിനേഷന്‍ നിരക്കിന്റെ ഗ്രാഫ് ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ഇതിന് പിന്നാലെ വാക്സിനേഷന്‍ നിരക്ക് കുറഞ്ഞതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്. മോദിയുടെ പിറന്നാള്‍ ദിനത്തില്‍ മാത്രം വാക്സിനേഷന്‍ കുത്തനെ വര്‍ധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ വാക്സിനേഷന്‍ കുറഞ്ഞുവെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.

 

Top