ഓഗസ്റ്റ് 10 ആകുന്നതോടെ കോവിഡ് ബാധിതര്‍ 20 ലക്ഷമാകും; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇതേ രീതിയില്‍ കോവിഡ് വ്യാപനം മുന്നോട്ടു പോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടുകൂടി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ മുന്നറിയിപ്പ് നല്‍കിയത്.

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 34,956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,03,832 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 25,602 പേര്‍ മരിച്ചു.

Top