ഡെല്‍റ്റ പ്ലസ് വകഭേദം; എന്തുകൊണ്ട് കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നില്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം തടയാന്‍ എന്തുകൊണ്ട് പരിശോധന വര്‍ധിപ്പിക്കുന്നില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നത് തടയാനും നിയന്ത്രിക്കാനും വലിയ തോതിലുള്ള കോവിഡ് പരിശോധന ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Top