രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസ്: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൽപ്പറ്റ: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം. റിമാന്റിലായിരുന്ന 29 പ്രതികൾക്കും ജാമ്യം ലഭിച്ചു. കൽപ്പറ്റ സിജിഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ എസ്എഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഐഎം നിർദേശ പ്രകാരമാണ് എസ്എഫ്‌ഐ നടപടി സ്വീകരിച്ചത്. എസ്എഫ്‌ഐ ആക്രമണത്തെ തള്ളി സിപിഐഎം നേരത്തെ രംഗത്തുവന്നിരുന്നു. എം പി ഓഫിസ് ആക്രമണത്തിന് പിന്നാലെ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

Top