കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം പ്രകടിപ്പിക്കാതെ രാഹുൽ ഗാന്ധി

ൽഹി: അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന നേതാക്കളുടെ ആവശ്യത്തിനുമുന്നിൽ താല്പര്യം പ്രകടിപ്പിക്കാതെ രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യ രീതിയിലുമുള്ള ഭരണത്തിനെതിരേ പോരാട്ടം ഒറ്റയ്ക്കു നയിക്കാനാവില്ലെന്നും നേതാക്കളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കോൺഗ്രസിൽ സമൂല അഴിച്ചുപണി ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തെഴുതിയ 23 നേതാക്കളുടെ പ്രതിനിധികളുമായി അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് രാഹുൽ നയം വ്യക്തമാക്കിയത്. എന്നാൽ, പാർട്ടി ഏൽപ്പിക്കുന്ന ഏതു ജോലിയും ഏറ്റെടുക്കാൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

Top