അധികാരത്തിലെത്തിയാല്‍ നീതി ആയോഗ് പിരിച്ചുവിടും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ നീതി ആയോഗ് പിരിച്ചുവിടുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആസൂത്രണ കമ്മിഷന് പകരം നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് നീതി ആയോഗ്. അത് പിരിച്ച് വിട്ട് വീണ്ടും ആസൂത്രണ കമ്മിഷന്‍ പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കാര്‍ഷിക ദുരിതത്തിന് അറുതി വരുത്തുക, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയവക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാവും പത്രികയെന്ന് അദ്ദേഹം പറഞ്ഞു. വിദഗ്ദരോടും ജനങ്ങളോടും ചര്‍ച്ച ചെയ്താണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

Top