മോദി ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നു ; പരിഹാസവുമായി രാഹുല്‍ ഗാന്ധി രംഗത്ത്

rahul gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണത്തില്‍ പരിഹാസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഞാന്‍ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക പേജില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്പനികള്‍ക്ക് നല്‍കും’. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ മോദിയെ ഇത്തരത്തില്‍ പരിഹസിച്ചിരിക്കുന്നത്.
രാഹുല്‍ ട്വീറ്റ്.

കൂടാതെ ഈ വിവരങ്ങളെല്ലാം പതിവുപോലെ മുക്കിയതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മോദിയുടെ ആപ്ലിക്കേഷനില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ എല്ലിയോട്ട് അല്‍ഡേഴ്‌സനാണ്.

Top