കോടതി അലക്ഷ്യ കേസ്; ഖേദ പ്രകടനവുമായി രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന മുദ്രാവാക്യം സംബന്ധിച്ച കോടതി അലക്ഷ്യ കേസില്‍ ഖേദ പ്രകടനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേസില്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ മറുപടി നല്‍കി.

റഫാല്‍ കേസിലെ ഉത്തരവിന് ശേഷമായിരുന്നു കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസിലായെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയത്. പ്രതികരണം തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതാണെന്നാണ് രാഹുല്‍ കോടതിയില്‍ വിശദമാക്കിയത്.

രാഹുലിന്റെ പ്രസ്താവനക്കെിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കോടതി നേരത്തെ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ മറുപടി പരിശോധിച്ചതിന് ശേഷം കോടതിയലക്ഷ്യ നടപടികള്‍ വേണോ എന്ന് കോടതി തീരുമാനിക്കും.

Top