എസ്പി-ബിഎസ്പി നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമാണെന്ന് രാഹുല്‍ ഗാന്ധി

ലക്‌നോ : എസ്പി-ബിഎസ്പി നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്പിയും ബിഎസ്പിയും ഉത്തര്‍പ്രദേശിനെ നശിപ്പിച്ചുവെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

മോദി കാവല്‍ക്കാരനാണെന്ന് സ്വയം വിശേഷിപ്പിപ്പിക്കുന്നു. എന്നാല്‍ ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത് കാവല്‍ക്കാരന്‍ കള്ളനാണെന്നാണ്. മോദി കള്ളനാണെന്ന് കോണ്‍ഗ്രസും തുറന്നു പറയുന്നു. പ്രിയങ്ക ഗാന്ധിയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പ്രവര്‍ത്തനങ്ങളിലുടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് യുപിക്ക് മികച്ച സര്‍ക്കാരിനെ നല്‍കും. ഇത് രാജ്യത്തിന് മാതൃകയാകുമെന്നും അദ്ദേഹം വ്യകതമാക്കി. കേന്ദ്രത്തില്‍ മോദിയും യുപിയില്‍ യോഗി ആദിത്യനാഥും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Top