മഴക്കെടുതി; കേരളത്തിന് ധനസഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയ്ക്ക് രാഹുലിന്റെ കത്ത്

Rahul Gandhi

ന്യൂഡല്‍ഹി: മഴക്കെടുതിയില്‍ ദുരിതത്തിലായ കേരളത്തിന് ആവശ്യമായ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

അതേസമയം, കനത്ത മഴ ദുരിതം വിതച്ച വയനാട് ജില്ലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥലം മാത്രം നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം നല്‍കും. നഷ്ടപ്പെട്ട രേഖകള്‍ തിരികെ നല്‍കാന്‍ പ്രത്യേക അദാലത്തു നടത്തും. ഇതിനു ഫീസ് വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ നല്‍കുമെന്നും കല്‍പറ്റയില്‍ അവലോകനയോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

Top