അടുത്തയാഴ്ച രാഹുല്‍ഗാന്ധി എംപി വയനാട്ടില്‍

 

രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നത്. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മുഴുവന്‍ പരിപാടികളുമെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ അറിയിച്ചു. രാഹുല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിക്ക് സര്‍ക്കാര്‍ ഇന്നലെ അനുമതി നിഷേധിച്ചിരുന്നു

വരുന്ന തിങ്കളാഴ്ച മണ്ഡലത്തിലെത്തി മൂന്ന് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കും വിധമാകും രാഹുലിന്റെ സന്ദര്‍ശനം. ഔദ്യോഗിക പരിപാടികള്‍ മാത്രമാകും ഈ ദിവസങ്ങളില്‍ ഉണ്ടാകുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും എല്ലാ പരിപാടികളും എന്നിരിക്കെ ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികളിലൊന്നും രാഹുല്‍ പങ്കെടുക്കില്ല. ഇന്നലെ രാഹുല്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കേണ്ട പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

Top