ന്യൂഡല്‍ഹി : ബി.ജെ.പിയേയും, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.
ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ പേരിലുളള ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കിയതിനെതിരെയാണ് രാഹുലിന്റെ ട്വീറ്റ്.
State legal help for Shah-Zada!
Why this, why this Kolaveri Da?https://t.co/JQtXRLtcpe— Office of RG (@OfficeOfRG) October 17, 2017
ഷാരാജകുമാരന് സര്‍ക്കാരിന്റെ നിയമസഹായം. വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ?’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
വായ് മൂടിക്കെട്ടാനുള്ള ശ്രമമാണ് ജയ് അമിത് ഷാ നടത്തുന്നതെന്ന ദി വയറിന്റെ റിപ്പോര്‍ട്ടും രാഹുല്‍ ട്വിറ്ററില്‍ ടാഗ് ചെയ്തിട്ടുണ്ട്.