ഷഹല ഷെറിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച്‌ രാഹുല്‍ ഗാന്ധി

സുൽത്താൻ ബത്തേരി : ഗവൺമെന്റ് സർവജന ഹയർ സെക്കൻഡറി സ്‌കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ വീട് രാഹുൽ ഗാന്ധി എം.പി സന്ദർശിച്ചു. ഷഹലയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന സർവജന സ്‌കൂൾ സന്ദർശിച്ച അദ്ദേഹം അധ്യാപകരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. . ഷഹലയ്ക്ക്പാമ്പുകടിയേറ്റ ക്ലാസ് മുറിയും അദ്ദേഹം സന്ദർശിച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധി.

അതേസമയം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഷഹല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

Top