തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം നാളെ. . .

ന്യൂഡല്‍ഹി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വി ചര്‍ച്ച ചെയ്യുന്നതിന് എഐസിസി നേതൃയോഗം നാളെ ഡല്‍ഹിയില്‍ യോഗം ചേരും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷ പദവി രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ ഘട്ടത്തില്‍ രാജി വെയ്ക്കുന്നത് ഉചിതമാകില്ലെന്നും ഇത് താഴേത്തട്ടിലേക്ക് നല്ല സന്ദേശം നല്‍കില്ലെന്നും സോണിയ രാഹുലിനോട് പറഞ്ഞെന്നും സൂചനയുണ്ട്.

Top