Rahul Gandhi likely to elevated as party President

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ഉടന്‍ തന്നെ ചുമതലയേല്‍ക്കുമെന്ന് സൂചന. ഈമാസം ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രവര്‍ത്തക സമിതി പുനഃസംഘിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. വരുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ രാഹുലിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക.

സോണിയ ഗാന്ധി അധ്യക്ഷ പദവിയില്‍നിന്ന് മാറണമെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. രാഹുല്‍ ചുമതലയേറ്റെടുക്കുന്നതാണ് നല്ലതെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

Top