രാഹുല്‍ ഗാന്ധി വീണ്ടും യൂറോപ്പിലേക്ക് പുറപ്പെട്ടു; ഇന്ത്യയില്‍ തിരിച്ചെത്തുക ജി20 അവസാനിച്ചതിന് ശേഷം

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും യൂറോപ്യന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടു. ചൊവ്വാഴ്ചയാണ് ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് രാഹുല്‍ പുറപ്പെട്ടത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരുമായും യൂറോപ്യന്‍ യൂണിയന്‍ അഭിഭാഷകരുമായും രാഹുല്‍ സംവദിക്കും. ഏഴിന് ഇയു അഭിഭാഷകരുമായി ബ്രസ്സല്‍സില്‍ കൂടിക്കാഴ്ച നടത്തും.

ഹേഗിലും കൂടിക്കാഴ്ച നടത്തിയേക്കും. എട്ടിന് പാരീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. ഒമ്പതിന് പാരീസിലെ ലേബര്‍ യൂണിയനുമായി ചര്‍ച്ച നടത്തും. പിന്നീട് നോര്‍വെയിലേക്ക് തിരിക്കും. 10ന് ഓസ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളുമായി സംസാരിക്കും. സെപ്റ്റംബര്‍ 11ന് രാഹുല്‍ യൂറോപ്പില്‍ നിന്ന് തിരിക്കും. ജി20 അവസാനിക്കുന്ന അന്ന് മാത്രമാണ് രാഹുല്‍ തിരിച്ചെത്തുക.

അതേസമയം ജി 20ക്ക് ഒരുങ്ങി ഡല്‍ഹി. കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷക്രമീകരണങ്ങളുടെ റീഹേന്‍ഴ്സല്‍ പൂര്‍ത്തിയായി. എട്ടാം തീയ്യതി കര്‍ശനനിയന്ത്രണങ്ങളിലാകും നഗരമെന്ന് ഡല്‍ഹി പൊലീസ് അഡീ. സിപി ആര്‍. സത്യസുന്ദരം പറഞ്ഞു. കര മുതല്‍ ആകാശം വരെ നീളുന്ന സുരക്ഷക്രമീകരണം. ഡല്‍ഹിയില്‍ എത്തുന്ന ലോകനേതാക്കളുടെ സുരക്ഷയ്ക്ക് ഡല്‍ഹി പൊലീസ് മുതല്‍ എസ്പിജി വരെ സജ്ജമാണ്.

Top