Rahul Gandhi leaves for Hyderabad, to meet family of dea

ന്യൂഡല്‍ഹി: ദലിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങും രാഹുലിനെ അനുഗമിക്കും.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഹൈദരാബാദ് സര്‍വകലാശാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിനിടെ, വിദ്യാര്‍ഥി ക്യാംപസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.

ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കേജ്!രിവാള്‍ ആരോപിച്ചു. ഇത് ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും കൊലപാതകമാണ്.

ആരോപണ വിധേയരായ മന്ത്രിയെ പുറത്താക്കി മോദി രാജ്യത്തോട് മാപ്പുപറയണമെന്നും കേജ്‌രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ദലിതരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മന്ത്രി അഞ്ച് ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തതെന്നും ഡല്‍ഹി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top