കെപിസിസിയുടെ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

തിരുവനന്തപുരം: കെപിസിസിയുടെ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുനഃ സംഘടന ഉണ്ടാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുലിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടായിരിക്കും പുനഃസംഘടന സംബന്ധിച്ച തുടര്‍കാര്യങ്ങളിലേക്ക് കെ.പി.സി.സി കടക്കുകയെന്നും ജനുവരിയോട് കൂടി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top