കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ സിപിഎം തുറന്നു കാട്ടുമെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ സിപിഎം തുറന്നു കാട്ടുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

സിപിഎമ്മിനെതിരെ എന്തെങ്കിലും പറയാന്‍ വെല്ലുവിളിക്കുന്നുവെന്നും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ പാപ്പരത്തമാണെന്നും കോണ്‍ഗ്രസിനും രാഹുലിനും ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കണമെന്നും വയനാട്ടില്‍ രാഹുല്‍ തോല്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

സിപിഎമ്മിനെതിരെ ഒരു വാക്കു പോലും പറയില്ലെന്ന് പറഞ്ഞത് രാഹുല്‍ഗാന്ധിയുടെ തന്ത്രപരമായ നിലപാടാണെന്നും രാഷ്ട്രീയ ചര്‍ച്ചയായി മാറുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണമെന്നും കോടിയേരി വ്യക്തമാക്കി.

Top