സ്മൃതി ഇറാനിയേയും സുനീറിനേയും ഒരുപോലെ കാണുന്നതാണ് രാഹുലിന്റെ നിലപാടെന്ന് കാനം

kanam rajendran

തിരുവനന്തപുരം: മുഖ്യശത്രു ആരാണെന്ന കാര്യം രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

വയനാട്ടില്‍ ഇടതുസ്ഥാനാര്‍ഥിയെ നേരിടുവാന്‍ ധൈര്യമില്ലാത്തതു കൊണ്ടാണ് പി.പി. സനീറിനോട് പിന്മാറണമെന്ന് പറയുന്നതെന്നും
സ്മൃതി ഇറാനിയേയും സുനീറിനേയും ഒരുപോലെ കാണുന്നതാണ് രാഹുലിന്റെ നിലപാടെന്നും കാനം രാജേന്ദ്രന്‍ പരിഹസിച്ചു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായാല്‍ ഇടുതുപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചിരുന്നു.

Top