എല്‍ഡിഎഫിന് നേരിടാന്‍ പറ്റാത്ത ഒരു ശക്തനും ഇങ്ങോട്ടു വരുന്നില്ല: കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കേരളത്തില്‍ എല്‍ഡിഎഫിന് നേരിടാന്‍ പറ്റാത്ത ഒരു ശക്തനും ഇങ്ങോട്ടു വരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളിലൊരാളാണ് രാഹുല്‍ ഗാന്ധിയെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്തുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top