രാഹുല്‍ ഗാന്ധിയുടെ ഔദാര്യത്തിലല്ലേ സിപിഎം ചെലവ് നടക്കുന്നത്; കെ സുരേന്ദ്രന്‍

surendran

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം ഭരണ പരാജയം മറച്ച് വെക്കാനാണെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. യോഗിയുടെ കാല്‍ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂ. മുഖ്യമന്ത്രി പിആര്‍ പ്രചാരണം നടത്തിയാല്‍ പോരെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. എടപ്പാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും അദ്ദേഹത്തിന്റെ ഓഫീസിലാണ്, ജയിലല്ല. യോഗിയുടെ ഓഫീസ് ഡോളര്‍ കടത്തിയിട്ടില്ല. സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് പിണറായി യോഗിയെ ആക്ഷേപിക്കുന്നത്. കേരളത്തില്‍ ഈ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? 250 രൂപയുടെ കിറ്റ് കൊടുക്കുന്നതോ? കോവിഡിന്റെ കാര്യത്തില്‍ പരാജയമാണ് ഈ സര്‍ക്കാര്‍. യോഗിയെ പള്ള് പറയുന്നതിന് മുന്‍പ് പിണറായി വിജയന്‍ സ്വന്തം തെറ്റ് തിരുത്താന്‍ തയ്യാറാകണം.

ദയനീയമായി പിണറായി വിജയന്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനുള്ള എന്ത് യോഗ്യതയാണ് പിണറായിക്കുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഔദാര്യത്തിലല്ലേ സിപിഎം പാര്‍ട്ടിയുടെ ചെലവ് നടക്കുന്നത് പോലും, ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും നിങ്ങള്‍ കോണ്‍ഗ്രസിന് കൂടെയല്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

Top