രാഹുല്‍ ഗാന്ധിയോട് ഘടകക്ഷികള്‍ ആരും സീറ്റ് ആവശ്യപ്പെടില്ലെന്ന് ബെന്നി ബെഹന്നാന്‍

benny-behanan

കൊച്ചി: രാഹുല്‍ ഗാന്ധിയോട് അധിക സീറ്റ് നേരിട്ട് ആവശ്യപ്പെടുമെന്ന കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍.

ഘടകക്ഷികള്‍ ആരും രാഹുല്‍ ഗാന്ധിയോട് സീറ്റ് ആവശ്യപ്പെടില്ലെന്നാണ് ബെന്നി പറഞ്ഞത്. യുഡിഎഫിലെ സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നത് ദേശീയതലത്തില്‍ അല്ലെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ കേരളത്തില്‍ തന്നെയാണ് സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനമെടുക്കുകയെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റിനുള്ള അര്‍ഹതയുണ്ടെന്നും കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നുമുള്ള കാര്യം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിക്കുമെന്നാണ് ജോസ് കെ മാണി പറഞ്ഞിരുന്നത്.

Top