രാഷ്ട്രീയ നേതാക്കള്‍ കശ്മീരിലേയ്ക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍

ശ്രീനഗര്‍: രാഷ്ട്രീയ നേതാക്കള്‍ കശ്മീരിലേയ്ക്ക് വരുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം ശനിയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജമ്മു-കശ്മീര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്‌മെന്റാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. നേതാക്കള്‍ ഇപ്പോള്‍ കശ്മീരിലേക്ക് വരുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

കശ്മീരിലെ എല്ലാ മേഖലകളില്‍ നിന്നും നിയന്ത്രണങ്ങള്‍ നീക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുകയാണെങ്കില്‍ അത് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ലംഘനമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ജമ്മു-കശ്മീരില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നു. രാഹുലിനൊപ്പം ഗുലാം നബി അസാദും യെച്ചൂരിയും തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേഷ് ത്രിവേദിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Top