രാഹുൽ ഗാന്ധി ടൂറിസ്റ്റ് രാഷ്ട്രീയക്കാരനണെന്ന് ബിജെപി നേതാവ് സി ടി രവി

പനാജി: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി നേതാവ് സിടി രവി. രാഹുൽ ഗാന്ധി ഒരു ടൂറിസ്റ്റിനെ പോലെയാണെന്നാണ് രവിയുടെ വിമർശനം.

തെരഞ്ഞെടുപ്പിന് മാത്രം ഗോവയിൽ കാണുവാൻ സാധിക്കുന്ന ഒരാളാണ് രാഹുൽ ഗാന്ധി. അതിനുശേഷം അദ്ദേഹത്തെ ഈ പരിസരത്ത് കാണുവാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം അനേകം വാഗ്ദാനങ്ങളുമായി എത്തും. പിന്നീട് ഇവിടെയെങ്ങും കാണാൻ കിട്ടില്ല. യഥാർത്ഥത്തിൽ ഗോവയിൽ എത്തുന്ന ഒരു വിനോദസഞ്ചാരിയായ ഗാന്ധിയാണ് രാഹുൽ’ സി.ടി രവി പറഞ്ഞു.

ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാൽപത് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.

Top