തീരുമാനം ഇന്നുമില്ല ; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എതിര്‍ത്ത് ഘടകകക്ഷികള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയ നെറികേടാണെന്ന് യുപിഎ ഘടകകക്ഷികള്‍. വിഷയം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം.

എന്‍സിപി, ലോക് താന്ത്രിക ജനതാദള്‍ എന്നിവയടക്കമുള്ള പാര്‍ട്ടികള്‍ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിനെതിരേ രംഗത്തെത്തിയത്. ഇതോടെ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ല.

കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധസഖ്യം ഉണ്ടാക്കുകയെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമെന്നാണ് ചില ഘടകകക്ഷികളുടെ അഭിപ്രായം. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്.

Top