രാഹുല്‍ ഗാന്ധി ഒരു നുണയനാണ്; രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. രാഹുല്‍ ഗാന്ധി ജന്മനാ നുണയനാണ്, റഫേല്‍ വിഷയത്തില്‍ പരീക്കറിനെതിരെ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് രാഹുല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത് എന്നും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് സ്മൃതി ഇറാനി വിമര്‍ശനം ഉന്നയിച്ചത്.

രാഹുല്‍ ഗാന്ധിയുമായി സാമൂഹ്യമായ ബന്ധം പുലര്‍ത്തുന്നത് പോലും അപകടകരമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ച വിവാദമായതിനെക്കുറിച്ച് സംസാരിക്കവേയാണ് സ്മൃതി ഇറാനി ഇപ്രകാരം പറഞ്ഞത്.

അതേസമയം രാഹുല്‍ തന്നെ സന്ദര്‍ശിച്ചത് വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണോ എന്ന് ചോദിച്ച് പരീക്കര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. പരീക്കറിന്റെ കത്ത് തന്നെ അസ്വസ്ഥനാക്കിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

Top