മോദി അഴിമതി ഏജന്റ്, രാഹുല്‍ പീരങ്കി, ഞാന്‍ എ.കെ 47; ആഞ്ഞടിച്ച് നവ്ജോത് സിങ് സിദ്ധു

ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ധു. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയത് ഗംഗാപുത്രനായാണെങ്കിലും താമസിയാതെ ആ പദവിയില്‍ നിന്നിറങ്ങുന്നത് റഫാല്‍ അഴിമതി ഏജന്റ് എന്ന പേരിലായിരിക്കുമെന്ന് സിദ്ധു പറഞ്ഞു.

റഫാല്‍ ഇടപാടില്‍ ബ്രോക്കര്‍ ചാര്‍ജ് വാങ്ങിയിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും സിദ്ധു ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ഒരുവലിയ സംഭവമാണെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു. രാഹുല്‍ പീരങ്കിയാണെന്നും താന്‍ ഒരു എകെ 47 തോക്കാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നരേന്ദ്രമോദിയുടെ ഭരണം അവസാനിക്കുമെന്നും സിദ്ധു പറഞ്ഞു.

ബിലാസ്പുരിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Top