നാഷണൽ ഹെറാൾഡ് കേസ്; കോൺഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും

ഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ ഇഡി നടപടികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വൈകുന്നരം നാല് മണിക്ക് ഓൺ ലൈനായാകും യോഗം നടക്കുക. പ്രവർത്തക സമിതി അംഗങ്ങൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, എം പിമാർ, പി സി സി അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും. വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുൻപാകെ പ്രതിഷേധ മാർച്ചോടെ ഹാജരാകാനാണ് രാഹുൽ ഗാന്ധിയുടെ പദ്ധതി. ഇതിനായുള്ള ഒരുക്കങ്ങൾ യോഗത്തിൽ വിലയിരുത്തും. രാഷ്ട്രീയ വിരോധത്തിൽ ഇഡി കേസ് എടുത്തു എന്ന പ്രചാരണം ശക്തമാക്കും. അതേ സമയം ഹാജരാകാൻ മൂന്നാഴ്ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.

Top