ഇവിടെ പകയോ വെറുപ്പോ ഇല്ല, മാനസരോവര്‍ യാത്രയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:തന്റെ മാനസരോവര്‍ യാത്രകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ യാത്രയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മാനസരോവര്‍ തടാകത്തിന്റെ ചിത്രങ്ങളാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

ഇവിടെ വെറുപ്പോ പകയോ ഇല്ലെന്ന അടിക്കുറിപ്പോടെയാണ് മാനസരോവര്‍ തടാകത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന പ്രശാന്തതയോടെ ഒഴുകുന്ന തടാകമെന്നാണ് രാഹുല്‍ മാനസരോവറിനെ വര്‍ണ്ണിച്ചത്. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് അദ്ദേഹത്തിന്റെ യാത്ര.

ചൈനയുമായുള്ള ബന്ധമാണ് രാഹുലിനെ കൈലാഷ് മാനസരോവര്‍ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. മാനസരോവര്‍ യാത്രയ്ക്കിടെ രാഹുല്‍ മാംസം കഴിച്ചുവെന്നതായിരുന്നു മറ്റൊരു ചര്‍ച്ചാ വിഷയം. അദ്ദേഹത്തെ ചൈനീസ് ഗാന്ധിയെന്നാണ് ബിജെപി കളിയാക്കി വിളിച്ചത്.

Top