പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി രാഹുല്‍ ഗാന്ധി; വയനാട് സന്ദര്‍ശനം തിങ്കളാഴ്ച

കോഴിക്കോട്: പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി വയനാട് എം പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാഹുല്‍ രണ്ടു ദവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

മലപ്പുറം ജില്ലയിലെ പ്രളയബാധിത മേഖലകളിലേക്കാണ് രാഹുല്‍ ആദ്യം പോകുക. പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം.തിങ്കളാഴ്ചയാണ് അദ്ദേഹം വയനാട്ടിലേക്ക് പോകുക.

മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കും. ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശം വിതച്ച പുത്തുമലയടക്കം വയനാട് ജില്ലയില്‍ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമോ എന്ന കാര്യം വ്യക്തമല്ല. സുരക്ഷ കൂടി കണക്കിലെടുത്താകും ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

Top