കോണ്‍ഗ്രസ്സ് ഇനി രാഹുലിന്റെ കൈപ്പിടിയില്‍ ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

rahul gandhi

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെ സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുല്‍ നാമനിര്‍ദേശ
പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

മന്‍മോഹന്‍ സിങ് രാഹുലിനൊപ്പം ഉണ്ടായിരുന്നു. മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്.

പത്രിക നല്‍കാനുള്ള സമയം ഇന്നു മൂന്നിന് അവസാനിക്കും. ഇതിനകം 90 നാമനിര്‍ദേശ പത്രികകള്‍ വിതരണം ചെയ്തതായി മുല്ലപ്പള്ളി പറഞ്ഞു.

ആരും സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ച് പത്രിക നല്‍കിയിട്ടില്ല. ആവേശത്തിന്റെ പേരില്‍ കൂടുതല്‍ പത്രികകള്‍ നല്‍കി നടപടികളുടെ ഗൗരവം ചോര്‍ത്തരുതെന്നു മുല്ലപ്പള്ളി നിര്‍ദേശിച്ചിട്ടുണ്ട്. പത്രികകള്‍ വളരെ സൂക്ഷിച്ചു പൂരിപ്പിക്കണമെന്നും തെറ്റുകളും വെട്ടിത്തിരുത്തുമുള്ളവ നിര്‍ദാക്ഷിണ്യം തള്ളുമെന്നും അദ്ദേഹം അറിയിച്ചു.

Top