മാനനഷ്ടക്കേസ്; രാഹുല്‍ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ച് ഗുജറാത്ത് കോടതി

അഹമ്മദാബാദ് :മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഗുജറാത്ത് മെട്രോപൊളിറ്റന്‍ കോടതിയാണ്
ജാമ്യം അനുവദിച്ചത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും അതിന്റെ ചെയര്‍മാന്‍ അജയ് പട്ടേലും നല്‍കിയ കേസിലാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

നോട്ട് നിരോധനത്തിന് പിന്നാലെ 745.59 കോടി രൂപയുടെ നിരോധിച്ച നോട്ട് കൈമാറിയതില്‍ ബാങ്ക് അഴിമതി നടത്തിയെന്ന പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലക്കുമെതിരെ ബാങ്ക് മാനനഷ്ടക്കേസ് നല്‍കിയത്.

ഇതേത്തുടര്‍ന്ന് രണ്ടുപേര്‍ക്കുമെതിരെ ഏപ്രില്‍ ഒമ്പതിന് കോടതി സമന്‍സ് അയച്ചിരുന്നു. ബാങ്കിനെതിരെ അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമായ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചതെന്നായിരുന്നു പരാതിക്കാരുടെ വാദം.

Top