കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല: രാഹുല്‍ ഗാന്ധി

തിരുവമ്പാടി: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി എംപി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിങ്ങളുടെ എംപിയാണ് ഞാന്‍, എന്നാല്‍, ഞാന്‍ അങ്ങനെ മാത്രം ആകാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ ഒരുപാട് പാര്‍ലമെന്റ് അംഗങ്ങളുണ്ട്. നിങ്ങളുമായുള്ള വിശ്വാസബന്ധം, സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ബന്ധം എന്നിവ വളര്‍ത്തിയെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം, രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെ എന്നെ കാണണമെന്നാണ് എന്റെ ആഗ്രഹം. വയനാടിന് ഒരു ദുരന്തം ഉണ്ടായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് കുടുംബാംഗങ്ങളെയും സ്വത്തുക്കളും നഷ്ടപ്പെട്ടു. എന്നാല്‍ നിരവധി ദുരിത മേഖലയില്‍ പോയിട്ടുണ്ടെങ്കിലും ഇതുപോലെ ഒരേ മനസ്സായി നില്‍ക്കുന്നവരെ ഇവിടെ മാത്രമാണ് കാണാന്‍ സാധിച്ചത്, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Top