രാഹുലിന്റെ കഴുത്തില്‍ കൃത്യമായി മാലയെറിഞ്ഞ് അനുയായി ; വൈറലായി വീഡിയോ

RAHUL-GANDHII

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോള്‍ അനുയായികള്‍ നേതാക്കളെ മാലയിടുന്നതും, നല്ല സ്വീകരണം കൊടുക്കുന്നതുമൊക്കെ പതിവാണ്. എന്നാല്‍ കഴിഞ്ഞ ദിവസം തുറന്ന വാഹനത്തില്‍ അണികളെ അഭിവാദ്യം ചെയ്തു കൊണ്ട് പോകുമ്പോള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കിട്ടിയ സ്വീകരണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. അണികളില്‍ ഒരാള്‍ എറിഞ്ഞ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍ വന്നു വീണ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെത്തിയ രാഹുലിന്റെ കഴുത്തിലേക്ക് കൃത്യമായി മാല വന്നു വീഴുന്ന വീഡിയോ കോണ്‍ഗ്രസ്സിന്റെ ഐ ടി സെല്‍ ചുമതലയുള്ള ദിവ്യ സ്പന്ദനയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Top