കോണ്‍ഗ്രസ് പരാജയപ്പെട്ടത് രാഹുല്‍ഗാന്ധി യോഗ ചെയ്യാത്തതിനാല്‍: ബാബാ രാംദേവ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യോഗ ചെയ്യാത്തതിനാലാണെന്ന് യോഗ ഗുരുബാബാ രാംദേവ്.

‘നെഹ്രുവും ഇന്ദിരയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാല്‍ ഇവരുടെപിന്‍ഗാമിയായ രാഹുല്‍ യോഗ ചെയ്യാറില്ല. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം. ആരാണോ യോഗ ചെയ്യുന്നത് അവര്‍ നല്ല ദിനങ്ങളെ കാണും’- ബാബാ രാംദേവ് പറഞ്ഞു.

ജൂണ്‍ 21ന് അന്താരാഷട്ര യോഗ ദിനംആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ബാബാ രാംദേവിന്റെ പ്രസ്താവന. യോഗക്ക് പ്രചരണം നല്‍കുന്നതില്‍ മോദിയെ പുകഴ്ത്തുകയും ഗാന്ധികുടുംബത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

Top