കെപിസിസി അധ്യക്ഷന്‍: ചുരുക്കപ്പട്ടിക ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമാണ് രാഹുല്‍ നിര്‍ദേശം നല്‍കിയത്. മൂന്ന് പേരുടെ പേരുകള്‍ വീതം നല്‍കാനാണ് നിര്‍ദേശം.

അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്താല്‍ മതിയെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി.

Top