രാഹുല്‍ ഗാന്ധി ടൂറിസ്റ്റ് പൊളിറ്റിഷ്യന്‍; ബിജെപി നേതാവ് ഡി കെ അരുണ

ന്യൂഡല്‍ഹി: സ്വകാര്യ ആവശ്യത്തിന് ഇറ്റലില്‍ പോയ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വിമര്‍നവുമായി ബിജെപി. രാഹുല്‍ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീഷനാണെന്നാണ് ബിജെപി നേതാവ് ഡി.കെ അരുണ പരിഹസിച്ചത്.

‘രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര തടയാന്‍ 90 ശതമാനം കോണ്‍ഗ്രസ് നേതാക്കളും ശ്രമിച്ചു, എന്നിട്ടും നടന്നില്ല. നിങ്ങള്‍ക്ക് എങ്ങനെയാണ് ജനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നത്? നിങ്ങളെങ്ങനെയാണ് പ്രതിപക്ഷമാവുക?’ അരുണ ചോദിച്ചു. കര്‍ഷക സഹോദരങ്ങള്‍ ഈ ടൂറിസ്റ്റ് പൊളിറ്റീഷനാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും അരുണ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയാണ് രാഹുല്‍ഗാന്ധി വ്യക്തിപരമായ ആവശ്യത്തിനായി ഇറ്റലിയിലേക്ക് പോയത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന സ്ഥലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടില്ല. കുറച്ചു ദിവത്തേക്ക് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉണ്ടായിരിക്കുകയില്ലെന്ന് മാത്രം പാര്‍ട്ടി വക്താവായ രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.

കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ജെ.പി നദ്ദയും രംഗത്തെത്തിയിരുന്നു.

Top