rahul gandhi criticizes modi

ന്യൂഡൽഹി: നോട്ട് നിരോധന നടപടിയുടെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, രാഹുല്‍ ഗാന്ധി മോദിക്കെതിരെ വീണ്ടും രംഗത്ത്.

രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രി, എത്രയും വേഗം പണം പിന്‍വലിക്കുന്നതിന് ആഴ്ചയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ 50 ദിവസങ്ങളിലായി പ്രധാനമന്ത്രിയുടെ മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. ആഴ്ച തോറും പണം പിന്‍വലിക്കുന്നതിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ബിപിഎല്‍ കുടുംബങ്ങള്‍ക്കും, നോട്ട് അസാധുവാക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും 25000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ആവശ്യപ്പെട്ടു

Top