രാജ്യത്ത് മൃഗങ്ങളല്ലാത്തവരായി മോദിയും അമിത് ഷായും മാത്രം: രാഹുല്‍ ഗാന്ധി

rahul-gandhi.jpg.image.784.

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായെയും പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് മൃഗങ്ങളല്ലാത്തവര്‍ രണ്ട് പേരെ ഉള്ളൂവെന്നും അത് മോദിയും അമിത് ഷായും ആണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രതിപക്ഷത്തെ ഒന്നടങ്കം മൃഗങ്ങളെന്ന് വിളിച്ച അമിത് ഷായുടെ പരിഹാസത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം.

കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിയടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതരെയും ന്യൂനപക്ഷങ്ങളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും കുറിച്ചുള്ള അമിത്ഷായുടെ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ പ്രകടമായതെന്നും രാഹുല്‍ പറഞ്ഞു.

അമിത് ഷായുടെ വാക്കുകളെ ഗൗരവത്തോടെ എടുക്കുന്നില്ല.
രാജ്യത്ത് രണ്ടോ മൂന്നോ പേര്‍ മാത്രമേ എല്ലാം തികഞ്ഞവരായി ഉള്ളൂവെന്നും ബാക്കിയെല്ലാം ഒന്നിനും കൊള്ളാത്തവരാണെന്നുമുള്ള കാഴ്ചപ്പാടാണ് അമിത്ഷായ്ക്ക്. ബി.ജെ.പി.യിലെ നേതാക്കളെപ്പോലും അമിത്ഷാ ഇങ്ങനെയാണ് കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയില്‍ പാര്‍ട്ടിയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന റാലിക്കിടെയായിരുന്നു അമിത്ഷായുടെ വിവാദപരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിച്ച് പട്ടിയും പൂച്ചയും പാമ്പും കീരിയും വരെ ഒന്നിക്കുകയാണെന്നായിരുന്നു അമിത്ഷാ പറഞ്ഞത്.പരാമര്‍ശത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ അമിത് ഷാ ക്ഷമ ചോദിച്ചിരുന്നു.

Top