പ്രളയം മനുഷ്യ നിര്‍മ്മിതം; പുനര്‍നിര്‍മ്മാണത്തിന് ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല: രാഹുല്‍ ഗാന്ധി

rahul gandhi

കൊച്ചി: കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതം അത് കേരള ജനത ഒറ്റക്കെട്ടായി നിന്നു നേരിട്ടു എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രളയത്തെ നേരിടാന്‍ ലോകത്തെ മലയാളികളെല്ലാം ഒരുമിച്ച് നിന്നു . പ്രവാസി സഹായം ഒഴുകിയെത്തി. പ്രതീക്ഷകളെല്ലാം സര്‍ക്കാറിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലായിരുന്നു. ജനവികാരം പിണറായി സര്‍ക്കാര്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിച്ചതെന്നും കണക്കു കൂട്ടല്‍ തെറ്റിയെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

കേരളം പുനര്‍ നിര്‍മ്മിക്കാന്‍ പുതിയ ചിന്തയും ദര്‍ശനവുമാണ് വേണ്ടത്. ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മാത്രമല്ല സിപിഎമ്മും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

സംസ്ഥാനത്തുടനീളം വ്യാപമായി അക്രമം അഴിച്ചുവിടുന്നു. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കാനുള്ള ബാധ്യത ഏറ്റെടുക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.

Top