രാഹുൽ ഗാന്ധി ഇനി നായകൻ, കോൺഗ്രസ്സ് അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സ് അധ്യക്ഷനായി പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തത്.

ശനിയാഴ്ച രാവിലെ 11നാണ് സ്ഥാനാരോഹണം.

രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്.

സോണിയ ഗാന്ധി 16ന് എ.ഐ.സി.സി.എയെ അഭിസംബോധന ചെയ്യും.

19 വര്‍ഷത്തിന് ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം അഘോഷമാക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം.

സ്വാതന്ത്രം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാകും രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നത്.

കോണ്‍ഗ്രസ്സ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ചരിത്രസംഭവമാകുന്ന തലമുറകൈമാറ്റമായിരിക്കും ഇത്.

1929 ല്‍ ലഹോറിലെ കോണ്‍ഗ്രസ്സ് സമ്മേളനത്തിലാണു പ്രസിഡന്റ് മോട്ടിലാല്‍ നെഹ്‌റുവില്‍ നിന്നു പുത്രനായ ജവഹര്‍ലാല്‍ നെഹ്‌റു അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.

എന്നാല്‍ 1929 ഡിസംബറിലെ ലഹോര്‍ സമ്മേളനത്തില്‍ കോളനി പദവിയുടെ കാലം കഴിഞ്ഞതിനാല്‍ കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും അംഗങ്ങളോടു രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

പിന്നീട് 88 വര്‍ഷങ്ങള്‍ക്കുശേഷം സമാനമായ ഒരു തലമുറകൈമാറ്റം രാഹുല്‍ ഗാന്ധിയിലൂടെ സംഭവിക്കുകയാണ്.

Top