രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് സിദ്ദിഖ്

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടി. സിദ്ദിഖ്.

ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരെയുള്ള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വമെന്നും സിദ്ദിഖ് പറഞ്ഞു.

ടി. സിദ്ദിഖിനെയാണ് നേരത്തെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചന വന്നതോടെ സിദ്ദിഖ് പിന്മാറുകയായിരുന്നു.

Top