രാഹുലിന് വേണ്ടി ഏതറ്റം വരെ പ്രവര്‍ത്തിക്കാനും തയ്യാറെന്ന് ടി.സിദ്ദിഖ്

വയനാട്: വനാട്ടില്‍ രാഹുലിന് വേണ്ടി പിന്‍മാറിയെന്നും ഏതൊരു കോണ്‍ഗ്രസുകാരനും അംഗീകരിക്കുന്ന അംഗീകാരമാണെന്നും ടി.സിദ്ദിഖ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിനു ലഭിച്ച സുവര്‍ണ അവസരമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന് വേണ്ടി ഏതറ്റം വരെ പ്രവര്‍ത്തിക്കാനും തയ്യാറാണെന്നും ഇതിന് വേണ്ടി പാര്‍ട്ടി സജ്ജമാണെന്നും തങ്ങള്‍ വിശ്വസ്ത പ്രചാരകരായി മുന്നോട്ട് പോകുമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.

വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top