കേന്ദ്രസര്‍വീസിലെ നിയമനം; ആര്‍എസ്എസിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍ ആര്‍എസ്എസ് നിശ്ചയിക്കുന്നവരെ നിയമിക്കാന്‍ പ്രധാനമന്ത്രി തയാറെടുക്കുന്നുവെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ (യുപിഎസ്‌സി) ഘടന തകര്‍ത്ത് ആര്‍എസ്എസ് നിശ്ചയിക്കുന്നവരെ കേന്ദ്രസര്‍വീസില്‍ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

അത്തരത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച് വിവിധ സര്‍വീസുകളിലേയ്ക്ക് നിയമിക്കുന്ന ചട്ടം പ്രധാനമന്ത്രി അട്ടിമറിക്കുകയാണെന്നും, അതിനാല്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലായിരിക്കുന്നുവെന്നും, വിദ്യാര്‍ഥി സമൂഹം ഇതിനെതിരെ ഉണരണമെന്നും രാഹുല്‍ വ്യക്തമാക്കി.

Top