രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം. കോടതി വിധിക്കെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി ഇന്ന് പത്തുമണിക്ക് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. തുടർന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാഷ്ട്രപതിയെ കാണാനും കോൺഗ്രസ് സമയം തേടിയിട്ടുണ്ട്.

നാളെ രാജ്യവ്യാപക പ്രതിഷേധ നടത്താനാണ് തീരുമാനം. രാഹുൽഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറപ്പെടുവിച്ചാൽ നിയമപരമായി നേരിടാനായി പ്രത്യേക സംഘത്തെ കോൺഗ്രസ് നിയോഗിച്ചു. സൂറത്ത് കോടതി വിധിയ്ക്കെതിരെ മേൽ കോടതിയെ വൈകാതെ സമീപിക്കും. അതേസമയം, വിധിയോടെ അയോഗ്യനായ രാഹുൽഗാന്ധി ഇന്നത്തെ സഭാ നടപടികളിൽ നിന്ന് വിട്ടുനിന്നേക്കും

Top