പ്രകടന പത്രികയുടെ വിശദാംശങ്ങളുമായി രാഹുല്‍ ഗാന്ധി; മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പ്രകടന പത്രികയുടെ വിശദാംശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മിനിമം വരുമാന പദ്ധതി രാഹുല്‍ വാഗ്ദാനം ചെയ്തു. ഒരു മാസം 6000-മുതല്‍ 12000 രുപ വരെയുള്ള വരുമാന പദ്ധതിയാണ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പാവപ്പെട്ട ഇരുപത് ശതമാനം ആളുകള്‍ക്ക് ഇത് ഗുണം ചെയ്യും.

അഞ്ച് കോടി കുടുംബങ്ങളിലായി ഇരുപത്തഞ്ച് കോടി ആളുകള്‍ക്ക് പ്രയോജനമുണ്ടാകും. വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടില്ല.

Top