രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം; പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നാണ് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞത്. ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രിയങ്ക പ്രതികരിച്ചത്.

രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ് അയച്ചത്.

Top