പ്രജീഷിന്റെ മരണവാര്‍ത്ത തന്നെ അസ്വസ്ഥനാക്കി, സഹോദരനെ വിളിച്ചു: രാഹുല്‍ ഗാന്ധി

കൊച്ചി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പ്രജീഷിന്റെ മരണവാര്‍ത്ത തന്നെ അസ്വസ്ഥനാക്കിയെന്നും സഹോദരനെ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണ സംഭവങ്ങള്‍ അതീവ ജാഗ്രതയോടെ പരിശോധിക്കാന്‍ പ്രാദേശിക അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു.

‘വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് മരിച്ചെന്ന സങ്കടകരമായ വാര്‍ത്ത കേട്ട് അസ്വസ്ഥനാണ്. പ്രജീഷിന്റെ സഹോദരന്‍ മജീഷിനോട് ഞാന്‍ സംസാരിച്ചിരുന്നു. അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം ആ കുടുംബത്തിന് ഈ പ്രയാസകരമായ സമയത്ത് വേണ്ട എല്ലാ പിന്തുണയും ഉറപ്പ് നല്‍കി. വര്‍ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണ സംഭവങ്ങള്‍ അതീവ ജാഗ്രതയോടെ പരിശോധിക്കാന്‍ പ്രാദേശിക അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ പരിസ്ഥിതി നയങ്ങള്‍ മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’. രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

Top