‘അയോഗ്യനാക്കപ്പെട്ട എം പി’ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി രാഹുല്‍ഗാന്ധി

ദില്ലി: പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ബയോ തിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോ​ഗ്യനായ എംപി എന്നാണ് മെമ്പർ ഓഫ് പാർലമെന്റ് എന്ന സ്ഥാനത്ത് എഴുതിച്ചേർത്തത്. പേരിന് താഴെയായി ബയോ എഴുതിന്നിടത്താണ് രാഹുൽ മാറ്റം വരുത്തിയത്.

ഇതാണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക അക്കൗണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം. അയോഗ്യനായ എം.പി.- എന്നാണ് ഇപ്പോഴുള്ള ബയോ. 2019ൽ നടത്തി മോദി പരാമർശത്തെ തുടർന്നാണ് സൂറത്ത് കോടതി ശിക്ഷക്ക് വിധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ അയോ​ഗ്യനാക്കപ്പെട്ടത്.

Top